കാഴ്ച
റോഡരികിലെ ശ്മശാനത്തില്‍ ഇടക്കിടെ ഓരോ കല്ലുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത് ഞാന്‍ കാണുന്നുണ്ടിരുന്നു. എണ്ണമറ്റ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ പരക്കം പാഞ്ഞ എന്റെ അകതാരിന് ആ കല്ലുകള്‍ക്കിടയില്‍ അന്തിയുറങ്ങുന്നവരെ ക്കുറിച്ച് ചിന്തിക്കാന്‍ സമയമുണ്ടായിരുന്നില്ല. അവസാനം ശ്മശാനത്തില്‍ ഒരു കല്ലുകൂടി പ്രത്യക്ഷപ്പെട്ടു. അതുകാണാന്‍ ഞാനുണ്ടായിരുന്നില്ല.
അട്ട
നഗരത്തിലെ തിരക്കിനിടയില്‍ അപരിചിതയായ അവളുടെ ചിരി എന്നെ വല്ലാതെ അമ്പരപ്പിച്ചു. ഞാന്‍ അറിയാതെ അവള്‍ക്ക് കീഴ്പ്പെടുകയായിരുന്നു. പിന്നെ എന്നെ കണ്ടത് നഗരത്തിലെ പ്രശസ്തമായ ഐസ്ക്രീം പാര്‍ലറിലും ബീച്ചിലുമായിരുന്നു. തുടര്‍ന്ന് അതെനിക്ക് ഒരു പതിവായിമാറി. എന്റെ പേഴ്സിലെ കഠിനാധ്വാനത്തിന്റെ ഫലം ഊറ്റിക്കുടിക്കുന്ന ഒരു അട്ടയായിരുന്നു അവള്‍ എന്ന് അപ്പോള്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല.
ഭോജനം
അയാള്‍ നിരന്തരം ഭുജിക്കുകയായിരുന്നു. ഭോജനത്തിന്റെ മുഴുന്‍ സീമകളും ലംഘിച്ചുകൊണ്ട് ശാസ്ത്രത്തിന്റെ വിലക്കുകള്‍ ഗൗനിക്കാതെ, ഭോജനത്തെക്കുറിച്ച് വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ച സദ് വചനങ്ങള്‍ മുഖവിലക്കെടുക്കാതെ, എരിപിരകൊള്ളുന്ന വയറുമായി ഒരു നേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന പട്ടിണിക്കോലങ്ങളുടെ ദാരുണ രംഗം കണ്ടില്ലെന്ന് നടിച്ചുകൊണ്ട് അയാള്‍ സര്‍വ്വതും ഭുജിക്കുകയായിരുന്നു. അവന്റെ ഒരുനേരത്തെ ഭോജനത്തിന് കറന്‍സിയുടെ കൂമ്പാരം തന്നെ ആവശ്യമായിരുന്നു. അവന്റെ സുഭിക്ഷ ഭോജനത്തിനിടയില്‍ വിശപ്പിന്റെ കാഠിന്യത്താല്‍ പുഴുക്കളെപ്പോലെ പുളഞ്ഞ്കൊണ്ടിരുന്ന മനുഷ്യവര്‍ഗ്ഗത്തെ മനുഷ്യവര്‍ഗ്ഗത്തെക്കുറിച്ചോര്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. സര്‍വ്വതും മറന്നുകൊണ്ടുള്ള അവന്റെ ഭോജനത്തിനിയില്‍ അവനെ ഒന്നായി ഭുജിക്കാന്‍ 'അത്' നടന്നടുക്കുന്നത് അവന്‍ അറിഞ്ഞില്ല. അവസാനം ഭൂമില്‍ അവന്റെ സാന്നിദ്ധ്യം എന്നെന്നേക്കുമായി തുടച്ചുനീക്കിക്കൊണ്ട് അതവനെ ഭുജിച്ചു. അത് മനുഷ്യനെ ഭൂമിലില്‍ നിന്നും നാടുകടത്തുന്ന മരണമായിരുന്നു.
Super story
ReplyDelete